Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

എക്‌സിന് അനക്കമില്ല; മണിക്കൂറുകളായി സൈറ്റ് പ്രവർത്തനരഹിതം

മൈക്രോ ബ്ലോഗിങ് സൈറ്റായ എക്സ് പ്രവർത്തനരഹിതം. മണിക്കൂറുകളായി എക്‌സിൽ പോസ്റ്റുകളൊന്നും കാണാൻ സാധിക്കുന്നില്ല. ഇന്ത്യയില്‍ രാവിലെ പതിനൊന്നോടെയാണ് എക്സിന്റെ പ്രവർത്തനം നിലച്ചത്. എന്നാല്‍ ആഗോള തലത്തില്‍ പുലർച്ചെ മുതല്‍ പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നാണ് വാർത്ത.സൈറ്റ് മൊബൈൽ അപ്ലിക്കേഷൻ വഴിയോ ഡെസ്ക്ടോപ്പിലൂടെയോ പ്രവേശിക്കുമ്പോൾ ‘വെൽക്കം ടു യുവർ ടൈംലൈൻ’ എന്നുമാത്രമാണ് കാണിക്കുന്നത്. ‘ട്വിറ്റർഡൗൺ’ എന്ന ഹാഷ്ടാഗും നിലവിൽ ട്രെൻഡിങ്ങാണ്.വിവിധ വെബ്‌സൈറ്റുകളുടെയും സേവനങ്ങളുടെയും നിലയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ഡൗൺഡിറ്റക്ടർ. ബുദ്ധിമുട്ടിന് പിന്നിൽ എന്താണ് കാരണമെന്ന് ഇതുവരെയും കൃത്യമായ വിവരമില്ല. കഴിഞ്ഞ മാർച്ച് ആറിനും സമാനമായി എക്സിന്റെ പ്രവർത്തനം മണിക്കൂറുകളോളം നിലച്ചിരുന്നു.

അതേസമയം, ചില ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകളിൽ പരസ്യങ്ങളും സ്വന്തം ട്വീറ്റുകളും കാണാൻ കഴിയുന്നുണ്ട്. കൂടാതെ ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിൽ ഒരു നിർദിഷ്‌ട പ്രൊഫൈലിനായി തിരയാനും കഴിയും. എക്സ് നിശ്ചലമായതിനെ തുടർന്ന് നിരവധി ഉപയോക്താക്കൾ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ ആശങ്ക പങ്കുവച്ചിരുന്നു.

Leave A Reply

Your email address will not be published.