
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഗൺമാനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അല്ലെങ്കിൽ ഞങ്ങൾ നിയമം കയ്യിലെടുക്കും. അടിച്ചാൽ തിരിച്ചടിക്കും. അതിനുള്ള കഴിവ് ഞങ്ങൾക്കുണ്ട്. അത് ചെയ്യിക്കരുത്. തെരുവിലേക്ക് പ്രശ്നം വലിച്ചിഴക്കരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അക്രമികൾക്കെതിരെ പോലീസ് കേസെടുക്കുന്നില്ലെങ്കിൽ കോൺഗ്രസ് തിരിച്ചടിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.മുഖ്യമന്ത്രിയുടെ കലാപ ആഹ്വാനം പോലീസിലെ ക്രിമിനലുകളും സിപിഎം ക്രിമിനലുകളും ജില്ലകളിലെ അറിയപ്പെടുന്ന ഗുണ്ടകളുമാണ് ഏറ്റെടുത്തത്. കാപ്പ ചുമത്താൻ ശുപാർശ ചെയ്യപ്പെട്ട ക്രിമിനലാണ് ആലപ്പുഴയിൽ മുഖ്യമന്ത്രിക്ക് സംരക്ഷണം നൽകിയത്. ഭിന്നശേഷിക്കാരനെ പോലും ആകമിച്ചു. ഒന്നിലും കേസെടുക്കാതെ പോലീസ് ഉഴപ്പുകയാണ്. ഞങ്ങളുടെ കുട്ടികളെ ഞങ്ങൾക്ക് സംരക്ഷിക്കണം. പോലീസ് നിയമം അനുസരിച്ച് കേസെടുക്കണമെന്നും പ്രതിക്ഷ നേതാവ് ആവശ്യപ്പെട്ടു.