ശാസ്താംകോട്ട- കഴിഞ്ഞ നവംബർ മാസം 2-ാം തീയതി പടിഞ്ഞാറേക്കല്ലട, വലിയ പാടം,മാങ്കൂട്ടം കോളനി, കാരൂർ കിഴക്കതിൽ വീട്ടിൽ താമസിക്കുന്ന കൊല്ലം ഈസ്റ്റ്, കണ്ടോൺമെന്റ് നോർത്ത്, പുത്തൻപുര വീട്ടിൽ രാജേന്ദ്രൻ മകൻ സജിത്തിനെ (36 വയസ്സ്) മുൻ വൈരാഗ്യത്തിന്റെ പേരിൽ ശാസ്താംകോട്ട ബാറിൽ വച്ച് ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസ്സിൽ ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുളക്കൽ തെക്കതിൽ വീട്ടിൽ ഷാജഹാൻ മകൻ ബാഷ എന്ന ബാദുഷ (29 വയസ്സ്), പീടികയിൽ അയ്യത്ത് വീട്ടിൽ രാജൻ മകൻ കെ പി കണ്ണൻ എന്ന അതുൽ രാജ് (27വയസ്സ്), പൊയ്കയിൽ മുക്കിൽ, പ്രിയാ ഭവനത്തിൽ രാജൻ മകൻ മൂട്ടാസ് എന്ന് വിളിക്കുന്ന പ്രതിൻ (29 വയസ്സ്) എന്നിവരെ ഇന്ന് ശാസ്താംകോട്ട ഡി.വൈ.എസ്സ്.പി ഷെരീഫിന്റെ നിർദ്ദേശ പ്രകാരം ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ എസ്സ്.എച്ച്.ഒ.ശ്രീജിത്ത്. എ.എസ്സ്.ഐ. ശ്രീകുമാർ, സി.പി.ഒ മാരായ രാഗേഷ്, അലക്സാണ്ടർ,പത്മകുമാർ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തു. പ്രതികളുടെ ആക്രമണത്തിൽ സജിത്തിന് തലയ്ക്ക് മാരകമായി പരിക്കേൽക്കുകയും ഇടതു കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. പ്രതികളിൽ കണ്ടാലറിയാവുന്ന മറ്റൊരാളു കൂടി പിടിയിലാകാനുണ്ട്. ഒന്നാം പ്രതി ബാദുഷ കരുതൽ തടങ്കൽ നിയമപ്രകാരം ആറുമാസം ജയിൽ ശിക്ഷ അനുഭവിച്ച് ജാമ്യത്തിൽ കഴിഞ്ഞുവരുന്നയാളും രണ്ടും മൂന്നും പ്രതികൾ നിരവധി ക്രിമിനൽ കേസിൽ പ്രതികളുമാണ്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു