ചെന്നൈ: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം. തമിഴ്നാട് ചെങ്കൽപെട്ടിലാണ് റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. രാവിലെ 7:39നാണ് സംഭവം. കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. പുലർച്ചെ 6:52നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1 തീവ്രതയാണ് ഇവിടെ രേഖപ്പെടുത്തിയത്.രണ്ടിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.ഗുജറാത്തിൽ 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. രാജ്കോട്ടിൽ രാവിലെ 9 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.