Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

സൗദിയില്‍ 28കാരിയായ മലയാളി നഴ്‌സ് ഉറക്കത്തില്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ഹഫര്‍ അല്‍ബാത്തിനില്‍ പ്രവാസി മലയാളി യുവതി ഉറക്കത്തില്‍ മരിച്ചു. മലപ്പുറം മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശിനി മാളിയേക്കല്‍ റിന്റു മോള്‍ (28) ആണ് മരിച്ചത്. ഹഫര്‍ അല്‍ബാത്തിനിലെ മറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലിചെയ്തുവരികയായിരുന്നു.മാളിയേക്കല്‍ ജോസ് വര്‍ഗീസ്-മേരിക്കുട്ടി ദാമ്പതികളുടെ മകളാണ്. വിവാഹോലചനയുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയ റിന്റു മോള്‍ ഇരുപത് ദിവസം മുമ്പാണ് സൗദിയില്‍ മടങ്ങിയെത്തിയത്. നവംബര്‍ 13നാണ് തിരിച്ച് ജോലിയില്‍ പ്രവേശിച്ചത്.ജോലി കഴിഞ്ഞ ശേഷം റൂമിലെത്തിയ റിന്റു ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടതെന്ന് കൂടെയുള്ളവര്‍ അറിയിച്ചു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. റോബിന്‍ ജോസ് ഏക സഹോദരനാണ്.

Leave A Reply

Your email address will not be published.