കാണാതായ ആറു വയസ്സുകാരി അബി ഗേലിനെ വീണ്ടെടുത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയേയും പോലീസ് സേനയും അഭിനന്ദിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ട പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ വാരിയ ലക്കി സോഷ്യൽ മീഡിയ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയായിരുന്നു
”മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുട്ടിയെ കൊല്ലത്ത് നിന്നും കണ്ടെത്തി. കുട്ടിയെ കാണാതായ വിവരം അറിഞ്ഞത് മുതൽ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവർത്തിച്ച കേരളാപോലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങൾക്കും
സല്യൂട്ട്..” ഇതിനേത്രിയെ നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട് .
മരുമകൻ്റെ മമ്മൂഞ്ഞ് കളി നന്നായിട്ടുണ്ടെന്നാണ് പിണറായി വിജയനെ സോഷ്യൽ മീഡിയ പരിഹസിച്ചത് .
ജനകീയ കൂട്ടായ്മയിലൂടെ കുട്ടിയെ കണ്ടെത്തിയിട്ടും ക്രെഡിറ്റ് മുഖ്യമന്ത്രിക്കും പോലീസ് സേനയ്ക്കും നൽകുന്ന നടപടി ശരിയാണോ എന്നും സോഷ്യൽ മീഡിയയിൽ ചിലർ ചോദിച്ചു .
കുട്ടിയെ ഓട്ടോ റിക്ഷയിൽ ആശ്രമം മൈതാനത്ത് കൊണ്ട് വിടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പങ്കു വെച്ചായിരുന്നു പ്രതികരണം
ഈ സമയം തൊട്ട് സമീപത്തൂടെ കേരളാ പോലീസിൻ്റെ രണ്ട് വാഹനങ്ങൾ കടന്നു പോയിട്ടും പ്രതികളെ പിടികൂടുകയോ കുട്ടിയെ കണ്ടെത്തുകയോ ചെയ്തില്ല . പകരം ആശ്രമം മൈതാനത്ത് കൂടെ രണ്ടു വട്ടം ചുറ്റി കറങ്ങുകയാണ് ചെയ്തതെന്നും സൈബർ പോരാളികൾ വിമർശിക്കുന്നു ഇതാണോ പോലീസിൻ്റെ അന്വേഷണമെന്നും അവർ ചോദിക്കുന്നു .