കൊല്ലം: കുട്ടിയുടെ വീട്ടിലേക്ക് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ ചെയ്തയാളെ തിരിച്ചറിഞ്ഞതായി സൂചന. ഇയാളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. ഇതിനിടെ കുട്ടിയുടെ അച്ഛൻ റെജിയെ സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തു. രാത്രി വൈകി ആരംഭിച്ച നടപടി പുലർച്ചെ മൂന്നുവരെ നീണ്ടു. ഐജി സ്പർജൻകുമാർ, ഡിഐജി നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മൊഴിയെടുക്കലിൽ നിർണായകവിവരങ്ങൾ ലഭിച്ചതായാണ് വിവരം.യുഎൻഎയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് കുട്ടിയുടെ അച്ഛൻ റെജി. പലരെയും റെജി സംഘടനവഴി നഴ്സിങ് ജോലിക്കായി വിദേശത്തേക്ക് അയച്ചിട്ടുണ്ട്. ഇത്തരത്തിൽ ജോലി ലഭിക്കാത്ത ആരെങ്കിലും വിരോധം കാരണം കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോ എന്നാണ് പോലീസ് അന്വേഷിച്ചത്. പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നും സംഭവം നടന്നതിന് 10 കിലോമീറ്ററിനുള്ളിൽ തന്നെ പ്രതികൾ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. മലപ്പുറം രജിസ്ട്രേഷനുള്ള കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കു ന്നത്. രണ്ട് ദിവസം മുമ്പും കുട്ടിയെ തട്ടിക്കൊണ്ടുപോ കാൻ ശ്രമം നടന്നതായും പോലീസ് പറഞ്ഞു.രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ് കാണാതായ പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടതെന്നാണ് സൂചന. സ്ത്രീയുടേയും മറ്റൊരു പുരുഷന്റെയും മുഖം വ്യക്തമായില്ലെന്ന് കടയുടമയും നാട്ടുകാരനായ ഒരാളും പോലീസിന് മൊഴി നല്‍കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .