തൊണ്ണൂറുകളിൽ ഡിജിറ്റൽ സംഗീതത്തിൻ്റെ അകമ്പടിയോടെ ഇന്ത്യൻ സംഗീതത്തെ ഇളക്കി മറിച്ച് സെൻസേഷ്ണൽ ആയി തീർന്ന് ഓസ്കാർ വേദികളിൽ നിറഞ്ഞു നിന്ന സംഗീത സാമ്രാട്ട് എ.ആർ.റഹ്മാൻ പുതിയ സംഗീതം ചമയ്ക്കാൻ ഒരുങ്ങുന്നു .
പുതിയ തലമുറയെ തൻ്റെ സംഗീതം എത്രമാത്രം സ്വാധീനിക്കണം എന്ന് മുന്നൊരുക്കങ്ങൾ നടത്തിയാണ് എ.ആർ.റഹ്മാൻ പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത് .ജോണറുകൾ നിരവധി ബക്കറ്റ് ലിസ്റ്റിൽ ഉണ്ടെങ്കിലും തികഞ്ഞ സാങ്കേതികത്വം നില നിർത്തിയാവും എ. ആർ. റഹ്മാൻ പണിപുരയിൽ സംഗീതത്തിന് മൂർച്ച കൂട്ടുന്നത് .യുവതലമുറയെ പിടിച്ചുലയ്ക്കുന്ന സംഗീതം തൻ്റെ പുതിയ ആൽബത്തിൽ പ്രതീക്ഷിക്കാമെന്നാണ് റഹ്മാൻ ഉറപ്പു നൽകുന്നത് .കൃത്യമായ പരിഗണന കഥയ്ക്കും സിനിമക്കും നൽകിയാവും റഹ്മാൻ്റെ പുതിയ സംഗീതം പിറവി കൊള്ളുക .
അതിനായി തിരക്ക് പിടിച്ച പണിപുരയിലാണ് എ.ആർ.റഹ്മാൻ എന്നാണ് വാർത്തകൾ പുറത്ത് വരുന്നത് .അനിരുദ്ധ് രവി ചന്ദർ സമീപ കാലത്തായി വിപണി കീഴടക്കിയത് എ.ആർ. റഹ്മാൻ ആരാധകരെ നൊമ്പരപ്പെടുത്തിയിരുന്നു .സംഗീത കളരിയിൽ തനിക്ക് വഴങ്ങാത്തതായി ഒന്നും തന്നെ ഇല്ലെന്ന് ഇതിനോടകം തെളിയിച്ച റഹ്മാൻ പുതിയ ജോണറുകളിൽ ഇന്ത്യൻ സംഗീതത്തെ നില നിർത്തി കൊണ്ട് തന്നെയാവും വിപണി കീഴടക്കുന്ന വിധം സംഗീതം ചമയ്ക്കുക .ഇതിനായുള്ള തയ്യാറെടുപ്പിൻ്റെ ഭാഗമായി പുതിയ ഗായകർക്ക് അവസരം നൽകാനും റഹ്മാൻ തയ്യാറെടുക്കുന്നുണ്ട് .എന്നാൽ സംവിധായകൻ ആരെന്നോ , ചിത്രം ഏതെന്നോ വെളിപ്പെടുത്താൻ റഹ്മാൻ ഇതു വരെ തയ്യാറായിട്ടില്ല. ഓമനിച്ച് ഉമ്മ വെയ്ക്കാൻ കൊതിക്കുന്ന പ്രണയ ഗാനങ്ങളും ചിത്രത്തിലുണ്ടാവുമെന്നാണ് മീഡിയ റിപ്പോർട്ട്സ് പുറത്ത് വരുന്നത് .സംഗീത ആസ്വാദകർ എന്നും തിരയുന്ന ഗാനങ്ങളാവും ആൽബത്തിലൂടെ പുറത്ത് വരുക എന്ന ഒരു സൂചന ആരാധകർക്ക് ഇതിനോടകം ലഭിച്ചിട്ടുണ്ട് .
കൗതുക ഭയത്താൽ ആരാധകർ വിയർക്കുന്ന സംഗീതം തന്നെയാവും ഇനി പുറത്ത് വരാനിരിക്കുന്നതെന്നുള്ളത് സംഗീത പ്രേമികളെ ഏറെ ആവേശം കൊള്ളിച്ചിരിക്കുകയാണ് . ഇനി ആ ഗാനങ്ങളിൽ അലിഞ്ഞ് നിറഞ്ഞ് പിടഞ്ഞ് പൊള്ളാനുള്ള ആവേശത്തിലാണ് റഹ്മാൻ ആരാധകർ .മാമന്നൻ ആയിരുന്നു എ. ആർ. റഹ്മാൻ്റെ സംഗീതത്തിൽ അവസാനമായി പുറത്ത് വന്ന ചിത്രം . ഗാനങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു .