Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

റോബിൻ ബസ്സിന് വീണ്ടും പിഴ; പിഴ ഈടാക്കിയത് നിയമലംഘനം നടത്തിയതിന് തുടർന്ന് .

പത്തനംതിട്ട: പെർമിറ്റ് ലംഘിച്ച് സർവ്വീസ് നടത്തിയ റോബിൻ ബസ്സ് വീണ്ടും MVDയും പോലീസും സംയുക്തമായി കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിൽ നിന്നും മടങ്ങി വരുന്ന വഴി പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് ബസ് തടഞ്ഞത്. പല സ്ഥലങ്ങളിൽ നിന്നായി മുൻകൂർ കരാറില്ലാതെയും ടിക്കറ്റെടുത്തും യാത്ര ചെയ്തവരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇത് ഹൈകോടതിയുടെ ഇടക്കാല ഉത്തരവിന്റെയും പെർമിറ്റ് വ്യവസ്ഥകളുടെയും ലംഘനമാണ് എന്ന് എംവിഡി ചൂണ്ടിക്കാട്ടി. ഇന്നത്തെ പിഴയായി 7500 രൂപയും മുൻ പിഴയായി 7500 രൂപയും അടക്കം 15,000 രൂപയാണ് പിഴ.ഇന്ന് പുലർച്ചെ ഒരു മണിയോടെ കസ്റ്റഡിയിലെടുത്ത വാഹനം യാത്രക്കാരെ സ്റ്റാൻഡിനു സമീപം എത്തിച്ച ശേഷം വെളുപ്പിനെ മൂന്നരയോടെ മുൻപുള്ള കേസുകളിലടക്കം പിഴയടയ്ക്കാൻ തയ്യാറായതിനെ തുടർന്ന് പിഴ ഈടാക്കി വിട്ടയച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും ബസ്സുകാർ തെറ്റിദ്ധരിപ്പിക്കാനായി കാട്ടിയിരുന്ന സുപ്രീം കോടതി ഉത്തരവും വായിച്ച് കേൾപ്പിച്ച ശേഷം മേലിൽ ഹൈക്കോടതി വിധി ലംഘിച്ചും പെർമിറ്റ് വ്യവസ്ഥ ലംഘിച്ചും സർവീസ് നടത്തരുതെന്ന് കർശനനിർദ്ദേശം നൽകിയാണ് വിട്ടയച്ചത്.

Leave A Reply

Your email address will not be published.