പത്തനംതിട്ട: ഓൾ ഇന്ത്യ പെർമിറ്റോടെ പത്തനംതിട്ട-കോയമ്പത്തൂർ സർവീസ് പുനരാരംഭിച്ച റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് വീണ്ടും നിർത്തിവച്ചു. പെർമിറ്റ് നിയമം ലംഘിച്ചെന്നാരോപിച്ച് ബസിന് 7500 രൂപ പിഴ ചുമത്തി. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ പിന്നിട്ടപ്പോൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തി. ഓൾ ഇന്ത്യ പെർമിറ്റോടെ ഓടാൻ കഴിയില്ലെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നത് തങ്ങളുടെ അറിവില്ലായ്മ കൊണ്ടാണെന്ന് ബസുടമ ബേബി ഗിരീഷ് പറഞ്ഞു. അത് കോടതിയിൽ തെളിയും. സാധാരണക്കാരന് കോടതിയെ മാത്രമാണ് ആശ്രയിക്കാനുള്ളത്. മുടി തമ്ബിയല്ലെന്ന് പറഞ്ഞപ്പോൾ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് കിട്ടി മുടിയും തമ്പിയാണെന്ന് തെളിയിച്ചെന്നും ബേബി ഗിരീഷ് പറഞ്ഞു. അതിനിടെ, ബസ് തടഞ്ഞുവയ്ക്കരുതെന്ന് ഹൈക്കോടതി ഉത്തരവുള്ളതിനാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി മടങ്ങി, ബസ് കോയമ്പത്തൂരിലേക്ക് യാത്ര തുടർന്നു.