തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ഉള്ള തീവ്ര ന്യുന മർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചുകഴിഞ്ഞു.ഇതിനേത്തുടർന്ന് വടക്ക് – വടക്ക് കിഴക്ക് ദിശമാറി നവംബർ 18 രാവിലെയോടെ ബംഗ്ലാദേശ് തീരത്തു മൊൻഗ്ലക്കും ഖേപ്പുപറക്കും മധ്യ കരയിൽ പ്രവേശിക്കാൻ സാധ്യത വടക്കൻ ശ്രീലങ്കക്ക് മുകളിൽ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. അതിനാൽ തന്നെ അടുത്ത അഞ്ചു ദിവസങ്ങളിൽ ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ പരിശോധിച്ചാൽ. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.