Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത് ഇത് നാലാം തവണ;

ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ തികച്ച വിരാട് കോഹ്ലി, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റെടുത്ത മൊഹമ്മദ് ഷമി- ബാറ്റിങ്ങിലും ബോളിങ്ങിലും മാരക ഫോം നിലനിർത്തിയ ഇന്ത്യ സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ ന്യൂസിലാൻഡിനെ തകർത്ത് ഫൈനലിലെത്തി. ന്യൂസിലാൻഡിനെതിരെ 397 എന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തിയ ഇന്ത്യ ന്യൂസിലാൻഡിനെ 327 റൺസിന് പുറത്താക്കി 70 റൺസ് വിജയവുമായാണ് ഇന്ത്യ ഫൈനലിലേക്ക് മാർച്ച് ചെയ്തത്. വിരാട് കോഹ്ലിയുടെ അമ്പതാം ഏകദിനസെഞ്ച്വറിയും ഷമിയുടെ ഏഴ് വിക്കറ്റ് നേട്ടവുമാണ് ഇന്ത്യയുടെ ഉജ്ജ്വലവിജയത്തിന് കരുത്തായി മാറിയത്.
ഇന്ത്യ ഇത് നാലാം തവണയാണ് ലോകകപ്പ് ഫൈനലിലെത്തുന്നത്. 1983, 2003, 2011 വർഷങ്ങളിലാണ് ഇതിന് മുമ്പ് ഫൈനലിലെത്തിയിട്ടുള്ളത്. ഇതിൽ 1983ൽ കപിലിന്‍റെ ചെകുത്താൻമാരും 2011ൽ ധോണിപ്പടയും ലോകകപ്പ് സ്വന്തമാക്കി.

Leave A Reply

Your email address will not be published.