തിരുവനന്തപുരം : വിഴിഞ്ഞത്തും കോവളത്തും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.
കോവളത്ത് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മത്സ്യത്തൊഴിലാളികൾ തടഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ടമായ കട്ടമര തൊഴിലാളികൾക്കുളള നഷ്ട പരിഹാര തുക വിതരണം ചെയ്ത സ്ഥലത്താണ് പ്രതിഷേധമുണ്ടായത്.
നഷ്ട പരിഹാരത്തിൽ നിന്നും വടക്ക് ഭാഗത്തെ മത്സ്യ തൊഴിലാളികളെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.
കോവളത്ത് റോഡ് തൊഴിലാളികൾ ഉപരോധിച്ചു. മന്ത്രിയെ തടഞ്ഞ സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി.
കട്ടമര തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ചെയ്യുന്ന വേദിക്ക് പുറത്ത് വിഴിഞ്ഞം തെക്കും ഭാഗം ജമാഅത് പ്രതിഷേധിച്ചത്. ആനുകൂല്യങ്ങൾ നൽകുമെന്ന് പറഞ്ഞ് പറ്റിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.