തിരുവനന്തപുരം: തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്‍റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ലാത്തികൊണ്ട് കെ എസ് യു വനിത നേതാവിന്റെ മുക്ക് അടിച്ച് തകർത്ത പോലീസുക്കാരനെതിരെ പരാതി നല്‍കി കെഎസ്‍യു സംസ്ഥാന സമിതിയംഗം നസിയ മുണ്ടപ്പള്ളി. ചാനൽ ദൃശ്യങ്ങളിൽനിന്നു പൊലീസുകാരനെ തിരിച്ചറിഞ്ഞുവെന്നും കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യണമെന്നും നസിയ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും, വനിതാ കമ്മീഷനും, പൊലീസ് ഡിജിപിക്കും, സിറ്റി പൊലീസ് കമ്മീഷണര്‍ക്കും, കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയ്ക്കും നസിയ പരാതി നല്‍കിയിട്ടുണ്ട്