Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കാൻ തയാറായി സർക്കാർ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കണമെന്ന് വിവിധ വകുപ്പുകളോട് ധനവകുപ്പിന്റെ ആവശ്യം. സർക്കാർ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കൽ, ഫർണീച്ചർ വാങ്ങൽ, വാഹനം വാങ്ങൽ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിലവിലെ സ്ഥിതിയിൽ ചെലവുകൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും ധനവകുപ്പ് വ്യക്തമാക്കുന്നു. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാളാണ് ഉത്തരവിറക്കിയത്.ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലും കോടികൾ ചെലവഴിച്ച് ‘കേരളീയം’ എന്ന പേരിൽ സംഘടിപ്പിച്ച ധൂർത്തിലൂടെ എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്ന് ജനങ്ങളോട് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്കും സർക്കാരിനും ബാധ്യതയുണ്ടെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. കേരളീയത്തിന് ആരൊക്കെയാണ് സ്‌പോൺസർഷിപ്പ് നൽകിയത്? അതിന്റെ വിശദവിവരങ്ങളും പുറത്ത് വിടണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.