Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കേരളവർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കുമോ? വിധി ഇന്ന് അറിയാം .

കേരളവർമ്മ കോളജ് യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.രേഖകൾ പരിശോധിച്ച ശേഷം അന്തിമ തീർപ്പ് ഉണ്ടാകും. റീ കൗണ്ടിങ്ങിൽ അസാധുവായ വോട്ടുകൾ സാധുവാക്കിയെന്നാണ് കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥി എസ് ശ്രീക്കുട്ടൻ റിട്ട് ഹർജിയിൽ പറഞ്ഞിരുന്നത്. ഇത് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ശ്രീക്കുട്ടന്‍റെ ആവശ്യം.

Leave A Reply

Your email address will not be published.