Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മന്ത്രിസഭ പുനഃസംഘടനയിൽ അന്തിമതീരുമാനം ഇന്ന്

തിരുവനന്തപുരം: മന്ത്രിസഭ പുനഃസംഘടന, മന്ത്രിമാരുടെ കേരള പര്യടനത്തിന് ശേഷം മതിയോ എന്ന കാര്യത്തിൽ എല്‍ഡിഎഫിന്റെ അന്തിമ തീരുമാനം ഇന്നുണ്ടാകും. വൈകിട്ട് ചേരുന്ന മുന്നണി യോഗം ഇക്കാര്യം ച‍ര്‍ച്ച ചെയ്യും. സിപിഎം സംസ്ഥാനസെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മന്ത്രിസഭ രൂപീകരണ സമയത്തുണ്ടായ ധാരണപ്രകാരം നവംബ‍ര്‍ 25നകമാണ് മന്ത്രിസഭ പുനഃസംഘടന നടക്കേണ്ടത്. ഗതാഗത മന്ത്രി ആന്‍റണി രാജുവും, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍ കോവിലും മാറി, കെ.ബി.ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകണം. ഈ മാസം 18 നാണ് നവകേരള സദസ് ആരംഭിക്കുന്നത്.

Leave A Reply

Your email address will not be published.