തൃശ്ശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയില്‍ പല്ലിന്‍റെ റൂട്ട് കനാല്‍ ശസ്ത്രക്രിയ നടത്തിയ മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍. തൃശൂർ മുണ്ടൂർ സ്വദേശിയായ കെവിൻ – ഫെൽജ ദമ്പതികളുടെ മകൻ ആരോണാണ് മരിച്ചത്. കുഞ്ഞിന് നാലുവയസാകാറായെന്നും പല്ലിന്‍റെ റൂട്ട് കനാല്‍ ശസ്ത്രക്രിയ നടത്തിയശേഷം കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നതെന്നും ഇതെങ്ങനെ സംഭവിക്കുമെന്ന് മനസിലാകുന്നില്ലെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് വന്നിട്ട് കുഞ്ഞ് മരിച്ചാല്‍ അത് ചികിത്സാ പിഴവല്ലാതെ മറ്റെന്താണെന്നും ഇവര്‍ ആരോപിച്ചു.