Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ കൊമ്പന്‍ചെല്ലിവണ്ട്

കണ്ണൂര്‍: ശ്വാസതടസ്സം നേരിട്ട് ആശുപത്രിയിലെത്തിയ പിഞ്ചുകുഞ്ഞിന്റെ തൊണ്ടയില്‍ കൊമ്പന്‍ചെല്ലി വണ്ട്.

തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രാത്രി ചികിത്സക്കായി കൊണ്ടുവന്ന എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിലാണ് കൊമ്പന്‍ചെല്ലിവണ്ടിനെ കണ്ടെത്തിയത്.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയ കുഞ്ഞിന് നല്‍കിയ പ്രാഥമിക ചികിത്സയില്‍ ആരോഗ്യനിലയില്‍ മാറ്റം വരാത്തതിനാല്‍ എന്‍ഡോസ്‌കോപ്പി ചെയ്യുകയായിരുന്നു.

അപ്പോഴാണ് കൊമ്പന്‍ചെല്ലി വണ്ട് തൊണ്ടയില്‍ കുടുങ്ങിയത് മനസ്സിലാക്കിയത്. അപ്പോള്‍ തന്നെ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗവും കുട്ടികളുടെ വിഭാഗവും ഇ.എന്‍.ടി. വിഭാഗവും സംയുക്തമായി കുട്ടിയുടെ തൊണ്ടയില്‍ നിന്നും വണ്ടിനെ പുറത്തെടുത്തു.

കുഞ്ഞ് ആശുപത്രിയില്‍ സുഖംപ്രാപിച്ചു വരുന്നു. ചികിത്സ വൈകിയിരുന്നെങ്കില്‍ കുട്ടിയുടെ നില ഗുരുതരമാകുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.