Malayalam Latest News

കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 39 പേർ മരിച്ചു

കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ തൊഴില്‍ സ്ഥാപനത്തിന്‍റെ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 39 പേർ മരിച്ചതായി റിപ്പോർട്ട്. 35 പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ 2 മലയാളികളും ഒരു തമിഴ് നാട് സ്വദേശിയും ഉണ്ടെന്നാണ് സൂചന. നിരവധി പേര്‍ക്ക് പരിക്കേറ്റതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർ‌ട്ട്.തെക്കൻ കുവൈത്തിലെ മാംഗഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാമ്പിലാണ് അഗ്നിബാധയുണ്ടായത്. മലയാളികള്‍ ഉള്‍പ്പെടെ 195 പേർ ക്യാമ്പിലുണ്ടായിരുന്നു. ഇവിടുത്തെ സുരക്ഷാജീവനക്കാരന്‍റെ മുറിയില്‍നിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം.” തൊഴിലാളികളെ പാർപ്പിക്കാൻ ഉപയോഗിച്ചിരുന്നതാണ് തീപിടുത്തമുണ്ടായ കെട്ടിടം. അവിടെ ധാരാളം തൊഴിലാളികൾ ഉണ്ടായിരുന്നു. ഡസൻ കണക്കിന് ആളുകളെ രക്ഷിച്ചു, പക്ഷേ നിർഭാഗ്യവശാൽ തീയിൽ നിന്നുള്ള പുക ശ്വസിച്ച് നിരവധി മരണങ്ങൾ ഉണ്ടായി,” മറ്റൊരു മുതിർന്ന പോലീസ് കമാൻഡർ പറഞ്ഞു. സംസ്ഥാന ടി.വി.പുലർച്ചെ പ്രാദേശിക സമയം ആറു മണിയോടെ ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപ്പടരുകയായിരുന്നു. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. പത്തോളം പേർ ഗുരുതര പരിക്കുകളോടെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളില്‍ ചികിത്സയിലാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

Leave A Reply

Your email address will not be published.