Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 22കാരി മരിച്ചു; യുവാവിന് ഗുരുതര പരിക്ക്

കൊച്ചി: ആലുവ പുളിഞ്ചോടിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതി മരിച്ചു. ചാലക്കുടി മേലൂർ സ്വദേശി ലിയ ജിജി (22) ആണ് മരിച്ചത്. കൊരട്ടി സ്വദേശി ജിബിൻ ജോയിയെ( 23) ഗുരുതരമായ പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പുലർച്ചെ 3 മണിയോടെ കൊച്ചി മെട്രോ പില്ലർ നമ്പർ 69ന് സമീപമായിരുന്നു അപകടം. ജിബിനെ ആദ്യം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയത്. മേലൂരിൽ ബ്യൂട്ടി പാർലർ നടത്തുകയാണ് ലിയ ജിജി.

Leave A Reply

Your email address will not be published.