Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

പെൺമലയാളത്തിൽ നിന്ന് ഒരു പെണ്ണുപോലും ഇല്ലാതെ ലോക്സഭയിലേക്ക് 20 കൊമ്പന്മാർ

2024 ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കേരളത്തിൽ നിന്നും വിജയിച്ചവരിൽ ഒരു വനിതാ സ്ഥാനാർഥി പോലുമില്ല. 20 മണ്ഡലങ്ങളിലും വിജയിച്ചു നിൽക്കുന്നത് പുരുഷന്മാരാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന ഏക വനിതാ പ്രതിനിധി രമ്യ ഹരിദാസ് ഇത്തവണ 20,111 വോട്ടിന് ആലത്തൂരിൽ രാധാകൃഷ്ണനോട് പരാജയപ്പെട്ടു.വടകരയിൽ വൻ പ്രതീക്ഷ ഉയർത്തിയ മുൻമന്ത്രി കെ കെ ശൈലജ ആകട്ടെ വലിയ വോട്ട് വ്യത്യാസത്തിലാണ് ഷാഫി പറമ്പിലിനോട് അടിയറവ് പറഞ്ഞത്. എൽഡിഎഫിന്റെ കെ കെ ശൈലജ ഇത്തവണ 114506 വോട്ടിനാണ് ഷാഫി പറമ്പിലിനോട് തോറ്റത്.എറണാകുളത്തെ സിപിഎം സ്ഥാനാർത്ഥി ഷൈൻ ടീച്ചറെ മണ്ഡലത്തിലെ ഏറ്റവും വലിയ വോട്ട് വ്യത്യാസത്തിലാണ് ഹൈബി ഈടനോട് പരാചയപ്പെട്ടത്. 250385 വോട്ട് അധികം നേടിയാണ് ഹൈബി ഷൈൻ ടീച്ചറെ പരാജയപ്പെടുത്തിയത്. വയനാട് പിടിക്കാൻ എൽഡിഎഫ് ഇറക്കിയ ആനി രാജയും 36,4422 വോട്ടിന് രാഹുലിനോട് പരാജയപ്പെട്ടു.രണ്ടു മുന്നണികളുടെ കാര്യം ഇങ്ങനെയാണെങ്കിൽ ഈ കുറി ഏറ്റവും കൂടുതൽ വനിതകളെ രംഗത്തിറക്കിയ ബിജെപിയുടെ അവസ്ഥയും ഇതുപോലെ തന്നെയാണ്. ആലപ്പുഴയിൽ വലിയതോതിൽ പ്രചാരണം നടത്തി ഇറക്കിയ ശോഭാസുരേന്ദ്രൻ കഴിഞ്ഞതവണത്തെക്കാൾ ബിജെപിക്ക് ഒരു ലക്ഷം വോട്ട് കൂടുതൽ നേടി എന്നുള്ളത് അവർക്ക് അഭിമാനകരം തന്നെ.ആലത്തൂരിൽ രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ച മുൻ കോളജ് അധ്യാപിക ഡോക്ടർ ടി എൻ സരസു ആകട്ടെ മണ്ഡലത്തിൽ ഇതുവരെ എൻഡിഎ സ്ഥാനാർത്ഥികൾ നേടിയ ഏറ്റവും വലിയ വോട്ട് നേടി. പ്രധാനമന്ത്രി മോദി വിളിച്ചു സംസാരിച്ചതിലൂടെ ശ്രദ്ധ ആകർഷിച്ച ടി എൻ സരസു രാഷ്ട്രീയത്തിൽ പുതുമുഖം ആണെങ്കിലും വോട്ടിന്റെ കാര്യത്തിൽ തകർപ്പൻ നേട്ടമാണ്.
കാസർകോട് നിന്ന് മത്സരിച്ച ബിജെപി സ്ഥാനാർത്ഥി എം എൽ അശ്വിനിയും 269132 വോട്ടിന് മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. പൊന്നാനിയിലെ ബിജെപി സ്ഥാനാർത്ഥി നിവേദ സുബ്രഹ്മണ്യൻ കഴിഞ്ഞ തവണത്തേക്കാൾ പതിനായിരം വോട്ട് കൂടുതൽ നേടി എന്നതും ശ്രദ്ധേയമാണ്. ഇടുക്കിയിൽ മത്സരിച്ച സംഗീത വിഷ്ണുനാഥൻ മാത്രമാണ് ഒരു ലക്ഷത്തിൽ താഴെ വോട്ട് പിടിച്ച വനിതാ സ്ഥാനാർത്ഥി.

Leave A Reply

Your email address will not be published.