Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കുഴിമന്തി കഴിച്ച 10 പേർക്ക് വയറിളക്കവും ഛർദിയും; കളമശേരിയിൽ ഭക്ഷ്യവിഷബാധ?

കൊച്ചി: കളമശേരിയിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. കളമശേരിയിലെ ഹോട്ടലിൽനിന്ന് കുഴിമന്തി കഴിച്ച 10 പേർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി കുഴിമന്തി കഴിച്ചവർക്കാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വയറിളക്കവും ഛർദിയും അനുഭവപ്പെട്ട 10 പേരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. സംഭവത്തിൽ ആരോഗ്യവകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് ഹോട്ടലിൽ പരിശോധന നടത്തും.

Leave A Reply

Your email address will not be published.