KERALA NEWS TODAY- തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യം.
തെരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂൾ നീട്ടിവെക്കണമെന്ന് കെപിസിസി നേതൃത്വം ഹൈക്കമാന്റിനെ അറിയിക്കും. ഗ്രൂപ്പ് പ്രവർത്തനങ്ങൾ ശക്തമായതോടെ പാർട്ടിയിൽ ഐക്യം നഷ്ടമായി. നേതാക്കൾക്കെതിരെ കേസെടുത്ത സാഹചര്യത്തിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നും ഹൈക്കമാന്റിനെ അറിയിക്കും.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാനിരുന്നത് ബുധനാഴ്ച്ചയാണ്.
കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നാളെ ഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉന്നയിക്കും.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഗ്രൂപ്പ് പോരിന് ആക്കം കൂട്ടി എന്ന നിലപാടിലാണ് ഇരു നേതാക്കളും.
യൂത്ത് കോൺഗ്രസുകാർ സമരത്തിന് ഇറങ്ങുന്നില്ല പകരം വോട്ട് വോട്ടു പിടിക്കുന്ന തിരക്കിലാണെന്നുമുള്ള ചോദ്യങ്ങൾ ഉയർന്നതോടെയാണ് നേതൃത്വത്തിൻ്റെ നീക്കം.
കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ഹൈക്കമാൻഡിനെ അറിയിക്കുന്നതിനാണ് വി ഡി സതീശനും കെ സുധാകരനും നാളെ ഡൽഹിയിലെത്തുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നേരിൽ കണ്ട് രാഷ്ട്രീയ സ്ഥിതിഗതികൾ അറിയിക്കുമെന്നാണ് സൂചന.