Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

അഞ്ചലിൽ വൻ ലഹരി വേട്ട; എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് അറസ്റ്റിൽ

അഞ്ചൽ : അഞ്ചൽ ആലക്കുന്നിൽ അപൂർവ രാസ ലഹരി ഇനത്തിൽപെട്ട എൽഎസ്ഡി സ്റ്റാമ്പും കഞ്ചാവുമായി യുവാവിനെ കൊല്ലം റൂറൽ ഡാൻസാഫ് ടീമിന്റെ നേതൃത്വത്തിൽ പിടികൂടി.

അഞ്ചൽ ആലകുന്നിൽ സജാദ് മകൻ അൽ സാബിത് (30 ) ആണ് അറസ്റ്റിലായത്.

9 എൽഎസ്ഡി സ്റ്റാമ്പും രണ്ട് പൊതി കഞ്ചാവും പ്രതിയിൽ നിന്നും പിടികൂടി.

മാർച്ച് മാസത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥനോട് ഒപ്പം അൽ സാബിത്നെ 17 gm എംഡിഎംഎ യുമായി ഡാൻസാഫ് ടീം പിടികൂടിയിരുന്നു.

നാല് മാസം ജയിലിൽ കഴിഞ്ഞ് ഓഗസ്റ്റ്‌ മാസം ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ നിരന്തരം നിരീക്ഷിച്ചു വരവേ കൊല്ലം റൂറൽ എസ്.പി സാബു മാത്യു കെ.എം ഐ.പി.എസിനുന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ അഡിഷണൽ എസ്.പി പ്രതാപൻ നായർ ന്റെ നേതൃത്വത്തിൽ ഡാൻസാഫ് എസ്.ഐ ജ്യോതിഷ് ചിറവൂർ എസ്.ഐ ബിജു ഹക്ക് സി.പി ഒ മാരായ സജു ,

അഭിലാഷ് , വിപിൻ ക്‌ളീറ്റസ് അഞ്ചൽ ഇൻസ്‌പെക്ടർ അബ്‌ദുൾ മനാഫ് എസ്.ഐ റാഫി, എസ്.സി.പി.ഒ സന്തോഷ്,

സി.പി.ഒ അരുൺ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടി കൂടിയത്.

ജില്ലയിൽ മറ്റു രാസലഹരി കേസുകൾ പിടികൂടിയിട്ടുണ്ടങ്കിലും എൽഎസ്ഡി സ്റ്റാമ്പ്‌ പിടികൂടുന്നത് ആദ്യമായാണ്.

Leave A Reply

Your email address will not be published.