Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

എഴുത്തുകാരി ദേവകി നിലയങ്ങോട് അന്തരിച്ചു

KERALA NEWS TODAY- തൃശ്ശൂർ: എഴുത്തുകാരിയും സാമൂഹിക പരിഷ്കര്‍ത്താവുമായ ദേവകി നിലയങ്ങോട് അന്തരിച്ചു.
95 വയസായിരുന്നു. തൃശ്ശൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. സ്കൂളിൽ പോകാതെ മലയാളവും ഇംഗ്ലീഷും പഠിച്ചെടുത്ത് എഴുപത്തിയഞ്ചാമത്തെ വയസിൽ എഴുത്ത് തുടങ്ങി സാഹിത്യലോകത്ത് തനതിടം കണ്ടെത്തിയ പ്രതിഭയാണ് ദേവകി നിലയങ്ങോട്.

പകരാവൂർ മനയിൽ കൃഷ്‌ണൻ സോമയാജിപ്പാടിൻ്റെയും പാർവ്വതി അന്തർജ്ജനത്തിൻ്റെയും മകളായി 1928-ൽ പൊന്നാനിക്കടുത്ത്‌ മൂക്കുതലയിലാണ് ദേവകി നിലയങ്ങോട് ജനിച്ചത്.
പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പി. ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ സഹോദരിയാണ്.
1943-ൽ ചാത്തന്നൂർ നിലയങ്ങോട്‌ മനയിലെ രവി നമ്പൂതിരിയെ വിവാഹം കഴിച്ചു.

സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്‌, ഗീത എന്നിവർ മക്കളാണ്. മക്കളിൽ ചന്ദ്രിക വിവാഹം കഴിച്ചിരിക്കുന്നത് മലയാള ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനുമായ കെ. രവീന്ദ്രനെയാണ്.
കാലപ്പകർച്ചകൾ, യാത്ര: കാട്ടിലും നാട്ടിലും, നഷ്‌ടബോധങ്ങളില്ലാതെ–ഒരു അന്തർജ്ജനത്തിൻ്റെ ആത്മകഥ, അന്തർജനം- മെമ്മറീസ് ഓഫ് നമ്പൂതിരി വുമൺ എന്നിവയാണ് പ്രധാന കൃതികൾ.

Leave A Reply

Your email address will not be published.