Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

മോഷണ വാഹനവുമായി കടന്ന് കളയുന്നതിനിടെ മാറ്റുവാഹനങ്ങളെ ഇടിച്ചുതകർത്തു; പ്രതി പോലീസ് പിടിയിൽ

മോഷണ വാഹനവുമായി കടന്നുകളയുന്നതിനിടെ നിരവധി വാഹനങ്ങൾ ഇടിച്ചു

തകർത്ത പ്രതിയെ പൊലീസ് പിടികൂടി. 2023 ഒക്ടോബർ 13ന് നാവായിക്കുളത്തെ

വർക്ക്ഷോപ്പിൽ നിന്ന് മോഷ്ടിച്ച കാറുമായി കഴിഞ്ഞ ദിവസം പുനലൂരിൽ എത്തിയ

പ്രതി നിരവധി വാഹനങ്ങൾ ഇടിച്ചു തകർത്തു. നാവായിക്കുളം ജോസ് നിവാസിൽ

എസ്. സഹദേവൻ്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറാണ് മോഷണം പോയത്.

കല്ലമ്പലം പൊലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം

നടക്കുന്നതിനിടെയാണ് പ്രതി മോഷ്ടിച്ച വാഹനവുമായി പുനലൂരിൽ എത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് പാലോട് പ്രബിൻ ഭവനിൽ പ്രബിനെ കുന്നിക്കോട് പൊലീസ്

പിടികൂടി.പുനലൂർ പൊലീസിനെ വെട്ടിച്ച് കടന്നു കളയുന്നതിനിടെയാണ് പ്രതി

പുനലൂർ വാളക്കോട് റെയിൽവേ മേൽപ്പാലത്തിന് സമീപം വെച്ച് വാഹനങ്ങൾ ഇടിച്ചു

തകർത്തത്. പൊലീസ് പിൻതുടർന്ന് എത്തിയതോടെ പുനലൂർ പട്ടണത്തിൽ നിന്ന്

തമിഴ്നാട്ടിലേക്ക് പോകുന്നതിനിടെ പ്രതിയുടെ വാഹനം റെയിൽവേ മേൽപ്പാലത്തിൽ

കുടുങ്ങിയതിനെ തുടർന്ന് പ്രതി വാഹനം അതിവേഗം

പിന്നോട്ടെടുക്കുകയായിരുന്നു.രണ്ട് പോലീസ് വാഹനങ്ങളിലും, നാല് കാറിലും, മൂന്നു

ഇരുചക്രവാഹനത്തിലും ഇടിച്ച് കാർ വെട്ടിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന്

പത്തനാപുരം പനമ്പറ്റ ഭാഗത്ത് കാറുമായി എത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ

നാട്ടുകാരുടെ സഹായത്തോടെ കുന്നിക്കോട് പൊലീസ് പിടികൂടി.ചോദ്യംചെയ്യലിൽ

പ്രതി മുമ്പും സമാന രീതിയിൽ വാഹന മോഷണങ്ങൾ നടത്തിയിട്ടുള്ളതായി പൊലീസ്

പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ

പറയാൻ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കല്ലമ്പലത്തേക്ക് പൊലീസ്

കൊണ്ട് പോയി.

Leave A Reply

Your email address will not be published.