Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഗവർണറും സർക്കാരും തമ്മിലുള്ള പോര് വീണ്ടും മൂർച്ഛിക്കുന്നു ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി.

ഗവർണർ സുപ്രധാന ബില്ലുകള്‍ ഒപ്പിടാൻ വൈകുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ഹർജിയിൽ പറയുന്നുണ്ട്.

പരിഗണനയിലുള്ള ബില്ലുകളില്‍ സമയബന്ധിതമായി തീരുമാനം എടുക്കാൻ ഗവര്‍ണറോട് നിര്‍ദേശിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. കേരളത്തിന് പുറമെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ സർക്കാരുകളും ഗവർണമാർക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. തെലങ്കാന, പഞ്ചാബ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. ഈ ഹർജികൾക്കൊപ്പം കേരള സർക്കാർ നൽകിയ ഹർജിയും സുപ്രീം കോടതി പരിഗണിക്കുമെന്നാണ് വിവരം.

Leave A Reply

Your email address will not be published.