Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

എയർ ഹോസ്റ്റസ് പല ഘട്ടങ്ങളായി ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയത് 20 കിലോ സ്വർണ്ണം, ലഭിച്ചത് പ്രത്യേക പരിശീലനം

കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കൂടുതൽ ക്യാബിൻ ക്രൂ അംഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. ഇന്നലെ പിടിയിലായ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി സുരഭി പല ഘട്ടങ്ങളായി 20 കിലോ സ്വർണം കടത്തിയതായി കണ്ടെത്തൽ. സുരഭി സ്വർണ്ണം കടത്തിയത് കൊടുവള്ളി സംഘത്തിന് വേണ്ടേയെന്ന് നിഗമനം. ഖത്തറിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയിൽ ആരാണ് സുരഭിക്ക് സ്വർണ്ണം നൽകിയതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
ഒരുകിലോ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ എയർ ഹോസ്റ്റസ് സുരഭി കാത്തൂണിന് പ്രത്യേക പരിശീലനം ലഭിച്ചിരുന്നു എന്ന അനുമാനത്തിൽ അധികൃതർ.പരിശീലനം ലഭിക്കാത്ത ഒരാൾക്ക് ഇത്രയധികം സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ കഴിയില്ലെന്നതാണ് ഇതിന് കാരണം.സുരഭിയുടെ നടത്തത്തിലോ പെരുമാറ്റത്തിലോ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്.മിശ്രിത രൂപത്തിലുള്ള സ്വർണം കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊൽക്കത്ത സ്വദേശി സുരഭി റവന്യു ഇന്റലിജൻസിന്റെ പിടിയിലായത്.കേരളത്തിലെ സ്വർണക്കടത്തുസംഘങ്ങളുമായി സുരഭിക്ക് ബന്ധമുണ്ടെന്ന സംശയവും ഡിആര്‍ഐ അധികൃതർക്കുണ്ട്മസ്കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ്സിലെ ക്യാബിൻ ക്രൂ ആയിരുന്നു സുരഭി. ശരീരത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചതിൽ ക്യാബിൻ ക്രൂ പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യ സംഭവമാണ് ഇതെന്ന് ഡിആര്‍ഐ പ്രതികരിച്ചു.

Leave A Reply

Your email address will not be published.