കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് കോഴിക്കോടും കണ്ണൂരിലുമായി വിവിധ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തും. കേന്ദ്ര സഹമന്ത്രിയായതിന് ശേഷം കേരളത്തിലെത്തിയ അദ്ദേഹം ആദ്യം എത്തിയത് കോഴിക്കോടാണ്. ഇന്ന് രാവിലെ ആറരയ്ക്ക് തളി ക്ഷേത്ര ദർശനമാണ് ആദ്യ പരിപാടി. പിന്നീട് മാരാർജി ഭവനിൽ വച്ച് ബി.ജെ.പി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.തുടർന്ന് കണ്ണൂരിലേക്ക് പോകുന്ന അദ്ദേഹം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും. പയ്യാമ്പലത്ത് പുഷ്പാർച്ചന നടത്തിയതിന് ശേഷം ഇ.കെ നായനാരുടെ വീടും അദ്ദേഹം സന്ദർശിക്കും. ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് ബിജെപി പ്രവർത്തകർ വലിയ സ്വീകരണമാണ് ഒരുക്കിയത്.