Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

നോക്കുകൂലി വാങ്ങുന്നയാൾ മുഖ്യമന്ത്രിയുടെ വീട്ടിൽത്തന്നെയുണ്ട് : പരിഹസിച്ച് ശോഭാ സുരേന്ദ്രൻ

KERALA NEWS TODAY – കോഴിക്കോട് : കേരളത്തിൽ നോക്കുകൂലി വാങ്ങുന്നയാൾ മുഖ്യമന്ത്രിയുടെ വീട്ടിൽത്തന്നെയുണ്ടെന്ന പരിഹാസവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ.
മുഖ്യമന്ത്രിയുടെ മകളും ‌മരുമകനും ഉൾപ്പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള ഖജനാവ് കട്ടുമുടിക്കുകയാണെന്നും ശോഭ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഒന്നും ചെയ്യാനാകുന്നില്ല. പിണറായി വിജയന്റെ ഐശ്വര്യം വീണയേക്കാളും വിവേകിനേക്കാളും വി.ഡി.സതീശനായി മാറിയിരിക്കുകയാണെന്നും ശോഭ സുരേന്ദ്രൻ പരിഹസിച്ചു.

‘‘സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ വീട്ടിൽത്തന്നെ നോക്കുകൂലി വാങ്ങുന്നയാളുണ്ട് കേരളം മനസിലാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മകൾ വീണ വളരെ നല്ല രീതിയിൽ സാമ്പത്തികം വീട്ടിലേക്കു കൊണ്ടുപോകാനും നല്ല രീതിയിൽ കച്ചവടം നടത്താനുമൊക്കെ കഴിവുള്ള ആളാണെന്ന് കൂടുതൽ തെളിയുകയാണ്.

മുഖ്യമന്ത്രിയുടെ മകളും മകനും മരുമകനും ഉൾപ്പെടെയുള്ള ഒരു വലിയ കൊള്ളസംഘം കേരള ഖജനാവ് കട്ടുമുടിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു.
ഏതെങ്കിലും ഒരു പ്രസാഡിയോ കമ്പനി വന്നാൽ, അതിന്റെ ഉടമസ്ഥരായി മുഖ്യമന്ത്രിയുടെ വീട്ടുകാർ മാറുന്നു. വിദേശത്തു പോയി കള്ളക്കടത്തു നടത്തുന്നുവെന്ന് ഇന്ത്യ മൊത്തം ചർച്ച നടത്തുന്ന സാഹചര്യമുണ്ടാകുന്നു.

മുൻപ് സിപിഐ മുന്നണിയിലെ തിരുത്തൽ ശക്തിയായിരുന്നെങ്കിൽ, ഇന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പിണറായി വിജയന്റെ കാര്യസ്ഥനായി മാറിയിരിക്കുന്നു. എവിടെയാണ് ഇനി കേരളത്തിലെ ജനങ്ങൾക്ക് പ്രതീക്ഷ? സിപിഐയുടെ അവസ്ഥ ഇതാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഒന്നും ചെയ്യാനാകുന്നില്ല. പിണറായി വിജയന്റെ ഐശ്വര്യം വീണയേക്കാളും വിവേകിനേക്കാളും വി.ഡി.സതീശനായി മാറിയിരിക്കുകയാണ്.

ഇത്രയും വലിയ ഒരു അഴിമതി കേരളത്തിനു മുന്നിൽ ചർച്ച ചെയ്യപ്പെട്ടിട്ട്, ഇതേക്കുറിച്ച് നിയമസഭയിൽ ഒരു വാക്കു പറയാനോ പ്രമേയം അവതരിപ്പിക്കാനോ പ്രതിപക്ഷം തയാറായില്ല’’ – ശോഭ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.