Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

മുതിര്‍ന്ന സിപിഎം നേതാവ് എം ചന്ദ്രന്‍ അന്തരിച്ചു

പാലക്കാട്: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗവും മുതിർന്ന നേതാവുമായ എം ചന്ദ്രൻ(77) അന്തരിച്ചു. അർബുദ രോ​ഗത്തെ തുടർന്ന് ഏറെ കാലമായി ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 1987 മുതൽ 1998 വരെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്ന് നിയമസഭാം​ഗമായിരുന്നു എം ചന്ദ്രൻ.

എം. കൃഷ്ണന്റേയും കെ പി അമ്മുക്കുട്ടിയുടെയും മകനായി 1946 ജൂലൈ 15നു ആനക്കരയിലാണ് ജനനം. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കെ.എസ്.എഫിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കെ.എസ്.വൈ.എഫിൻ്റെയും സജീവ പ്രവർത്തകനായിരുന്ന ഇദ്ദേഹം കെ.എസ്.എഫ് താലൂക്ക് സെക്രട്ടറി, സി.പി.എം പാലക്കാട് ജില്ല കമ്മിറ്റിയംഗം, ഏഴ് വർഷത്തോളം സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, നിരവധി ടേഡ്‌യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

Leave A Reply

Your email address will not be published.