തിരുവനന്തപുരം: ഏഴ് ട്രെയിനുകളിൽ കൂടി അധിക കോച്ചുകൾ അനുവദിച്ചു. യാത്രക്കാരുടെ തിരക്ക് വർദ്ധിച്ചതോടെയാണ് ദക്ഷിണ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചത്. പാലക്കാട് ഡിവിഷന് കീഴിലുള്ള ട്രെയിനുകൾക്കാണ് അധിക കോച്ചുകൾ അനുവദിച്ചത്. രണ്ട് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ വീതമാണ് അനുവദിച്ചത്.മഡ്ഗാവ് ജങ്ഷൻ-മംഗലാപുരം സെൻട്രൽ സ്പെഷ്യൽ എക്സ്പ്രസ്, മംഗലാപുരം സെൻട്രൽ-മഡ്ഗാവ് ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ്(ഞായർ മുതൽ), മംഗലാപുരം സെൻട്രൽ-കോഴിക്കോട് സ്പെഷ്യൽ എക്സ്പ്രസ്(തിങ്കൾ മുതൽ), കോഴിക്കോട്-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ്(തിങ്കൾ മുതൽ), കണ്ണൂർ-കോഴിക്കോട് സ്പെഷ്യൽ എക്സ്പ്രസ്(തിങ്കൾ മുതൽ), കണ്ണൂർ-ചെറുവത്തൂർ സ്പെഷ്യൽ എക്സ്പ്രസ്(തിങ്കൾ മുതൽ), ചെറുവത്തൂർ-മംഗലാപുരം-സ്പെഷ്യൽ എക്സ്പ്രസ്(ചൊവ്വാഴ്ച മുതൽ), മംഗലാപുരം സെൻട്രൽ-കോയമ്പത്തൂർ സ്പെഷ്യൽ എക്സ്പ്രസ്(ചൊവ്വാഴ്ച മുതൽ), കോയമ്പത്തൂർ ജങ്ഷൻ-മംഗലാപുരം സെൻട്രൽ സ്പെഷ്യൽ എക്സ്പ്രസ്(ബുധനാഴ്ച മുതൽ) എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചത്.