Malayalam Latest News

മണ്ഡലപൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ശബരിമല

പത്തനംതിട്ട: ശബരിമലയിൽ മണ്ഡല പൂജയ്ക്കുള്ള എല്ലാ ഒരുക്കളും പൂർത്തിയായി. അയ്യപ്പനെ അലങ്കരിക്കാനുള്ള സ്വർണാഭരണങ്ങളും വഹിച്ചുള്ള തങ്കയങ്കി ഘോഷയാത്ര 26ന് ശബരിമലയിൽ എത്തിച്ചേരും.

ഘോഷയാത്രയെ ആഘോഷപൂർവം സന്നിധാനത്തേക്ക് ആനയിക്കും.

വരും ദിവസങ്ങളിലും വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് പ്രതീക്ഷിക്കുന്നത്.

തിരക്ക് നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ഭക്തർ സ്വയം ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു.

ദിനംപ്രതി ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ് സന്നിധാനത്തേക്ക് എത്തുന്നത്. തിരക്ക് നിയന്ത്രിക്കാൻ ഭക്തർ തന്നെ ശ്രദ്ധിക്കണമെന്നും ദർശനം കഴിഞ്ഞവർ മറ്റുള്ളവർക്കും സൗകര്യമൊരുക്കണമെന്നും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പന്തളത്ത് പറഞ്ഞു.

26ന് നടക്കുന്ന മണ്ഡല പൂജയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്തും അറിയിച്ചു.

26ന് ശബരിമലയിൽ എത്തിച്ചേരുന്ന തങ്കയങ്കി ഘോഷയാത്രയെ ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ഭക്തരും ചേർന്ന് സ്വീകരിക്കും.

അന്ന് വൈകുന്നേരം തങ്കയങ്കി ചാർത്തി ദീപാരാധന.

27ന് രാവിലെ 10.30 നും 11.30നും ഇടയിലാണ് മണ്ഡലപൂജ. അതോടെ 41 ദിവസത്തെ മണ്ഡല ഉത്സവത്തിന് സമാപനമാകും. 31 തീയതി വൈകുന്നേരം 4 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി വീണ്ടും നട തുറക്കുക.

Leave A Reply

Your email address will not be published.