KERALA NEWS TODAY – തിരുവനന്തപുരം : പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റിയ രീതിയോടുള്ള അതൃപ്തി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് തുറന്നു പറഞ്ഞു .
“പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു മാറേണ്ടി വന്നപ്പോള്‍ സമാനമായ വികാരം എനിക്ക് ഉണ്ടായിട്ടുണ്ട്. ആ സ്ഥാനം നഷ്ടപ്പെട്ടതായിരുന്നില്ല പ്രശ്‌നം. ആ പ്രശ്‌നം കൈകാര്യം ചെയ്ത രീതിയോട് എനിക്ക് എതിര്‍പ്പുണ്ടായിരുന്നു .
എന്നാല്‍ ചില കമ്യൂണിക്കേഷന്‍ ഗ്യാപുകള്‍ അവിടെഉണ്ടായി. എന്നിട്ടും കഴിഞ്ഞ രണ്ടു വര്‍ഷക്കാലവും സജീവമായി തന്നെ അച്ചടക്കത്തോടെ പാര്‍ട്ടിക്ക് വേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്ക് വേണ്ടി നില കൊള്ളുകയും ചെയ്തു.അതിനു പിന്നാലെയാണ് പ്രവര്‍ത്തക സമിതിയുടെ പ്രഖ്യാപനം കൂടി വന്നത്.
അതില്‍ ചില പൊരുത്തക്കേടുകള്‍ തോന്നി. ദേശീയ തലത്തില്‍ എന്റെ ജൂനിയറായ ധാരാളം പേര്‍ പ്രവര്‍ത്തകസമിതിയില്‍ ഇടംപിടിച്ചിട്ടുണ്ട്.”- രമേശ് ചെന്നിത്തല പറഞ്ഞു.