KERALA NEWS TODAY – എറണാകുളം: പി വി അൻവർ എംഎൽഎയും കുടുംബവും കൈവശപ്പെടുത്തിയ മിച്ച ഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് കണ്ണൂർ സോണൽ ലാന്‍ഡ് ബോർഡ് ചെയർമാൻ.
ഭൂമി തിരിച്ചുപിടിക്കൽ നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും സത്യവാങ്മൂലം.
ഉദ്യോഗസ്ഥ വിശദീകരണം രേഖപ്പെടുത്തിയ ഹൈക്കോടതി ഒക്ടോബർ 18 വരെ സാവകാശം അനുവദിച്ചു.
നടപടികൾ പൂർത്തിയാക്കിയ ശേഷമുള്ള റിപ്പോർട്ട് കോടതി പിന്നീട് പരിഗണിക്കും.
മലപ്പുറം ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്മ കോ-ഓർഡിനേറ്റർ കെ വി ഷാജി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
മിച്ചഭൂമി കൈവശം വച്ചെന്ന പരാതിയിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ 2021ലും 2022ലും ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപ്പായിരുന്നില്ല.
തുടർന്നാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി എത്തിയത്.