Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കൊല്ലത്ത് മദ്യലഹരിയില്‍ കുഞ്ഞിനെ മാതാപിതാക്കൾ എടുത്തെറിഞ്ഞു

KERALA NEWS TODAY – കൊല്ലം: കൊല്ലം കുറവൻപാലത്ത് മദ്യലഹരിയിൽ ഒന്നര വയസുള്ള പെൺകുട്ടിയെ വീട്ടിൽ നിന്ന് എടുത്തെറിഞ്ഞെന്ന പരാതിയിൽ മാതാപിതാക്കൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ മുരുകനും(35) ഭാര്യ മാരിയമ്മയുമാണ്(23) പിടിയിലായത്.
കൊല്ലം ഈസ്റ്റ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാലനീതി നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.

മുരുകനും ഭാര്യയും പരസ്പരം ആരോപണം ഉന്നയിക്കുകയാണെന്നും അതിനാലാണ് രണ്ട് പേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്നും പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
മുരുകനും ഭാര്യ മാരിയമ്മയും വീട്ടിനുള്ളിലിരുന്നു മദ്യപിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ വാക്‌തർക്കത്തിലേർപ്പെടുകയും ചെയ്യുകയായിരുന്നു.

ഈ സമയം അടുത്തേക്കു വന്ന ഒന്നരവയസ്സുകാരിയായ മകളെ മുരുകൻ വീടിനു പുറത്തേക്കെറിയുകയായിരുന്നു. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന അയൽവാസികളാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
ജില്ലാ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അയൽവാസികളുടെ മൊഴിയെടുത്തശേഷം ഇരുവരുടെയും പേരിൽ ഈസ്റ്റ് പോലീസ് കേസെടുത്തു.

Leave A Reply

Your email address will not be published.