Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

നയൻസുമല്ല സമാന്തയുമല്ല, പിന്നെ നായികയാര്? മമ്മൂട്ടി-​ഗൗതം മേനോൻ ചിത്രം ജൂലൈയിൽ കൊച്ചിയിൽ ആരംഭിക്കും

തമിഴകത്തെ റൊമാന്റിക് ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ സിനിമ സംവിധാനം ചെയ്യുന്നുവെന്ന വാർത്ത പുറത്ത് വന്നിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയായിരിക്കും നായകനാകുക എന്നും റിപ്പോർട്ടുകളുണ്ടായി. ഇതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്.ചിത്രത്തിൽ നയൻതാര നായികയാകുമെന്നും അതല്ല, സമാന്തയാണ് മമ്മൂട്ടിയുടെ നായികയാകുന്നതെനന്നുമടക്കം റിപ്പോർട്ടുകളെത്തി. എന്നാൽ ഇവർ രണ്ടുപേരുമല്ല. മമ്മൂട്ടിയുടെ നായികയാകുന്നത് മറ്റൊരു താരമായിരിക്കുമെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. മറ്റൊരു റിപ്പോർട്ട് സിനിമയുടെ ചിത്രീകരണം ചെന്നൈയിലായിരിക്കുമെന്നായിരുന്നു. എന്നാൽ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ വെച്ചാകും എന്നാണ് സിനിമയോടടുത്ത വൃത്തങ്ങൾ പറയുന്നത്.ജൂലൈ ഒന്നിന് സിനിമയുടെ ചിത്രീകരണം തുടങ്ങാനും പദ്ധതിയിട്ടിണ്ട്. മലയാള സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കിലും ജിവിഎമ്മിന്റെ മലയാളത്തിലെ സംവിധാന അരങ്ങേറ്റമാണ് ഈ ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുക. അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയില്‍ ഗൗതം മേനോന്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.