Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

സിപിഎമ്മിനോട് ‘നോ’ പറഞ്ഞ് മുസ്‌ലിം ലീഗ്; കോണ്‍ഗ്രസിനൊപ്പം നില്‍ക്കും

KERALA NEWS TODAY – മലപ്പുറം: സിപിഎമ്മിൻ്റെ ഏക സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് തീരുമാനം.
ഇന്ന് രാവിലെ പാണക്കാട് ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. സിപിഎം ക്ഷണിച്ചത് മുസ്‌ലിം ലീഗിനെ മാത്രമാണ്.
യുഡിഎഫിന്‍റെ മറ്റു ഘടകകക്ഷികളെയൊന്നും ക്ഷണിച്ചിട്ടില്ല. അതുകൊണ്ട് തന്നെ യുഡിഎഫിന്‍റെ ഏറ്റവും പ്രധാന ഘടകകക്ഷി എന്ന നിലക്ക് മുസ്‌ലിം ലീഗിന് ഈ സെമിനാറിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഏക വ്യക്തിനിയമം കേവലം മുസ്​ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ലെന്നും പൊതുവിഷയമായി കാണേണ്ടതുണ്ടെന്നും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത തുടങ്ങിയ മുസ്​ലിം സംഘടനകള്‍ക്ക് അവരുടേതായ നിലയില്‍ പങ്കെടുക്കാമെന്നും അതില്‍ ലീഗിന് വിരോധമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. സിപിഎം ലീഗിനെ മാത്രമാണ് ക്ഷണിച്ചത്.
ഭിന്നിപ്പിക്കല്‍ സെമിനാറുകളായി മാറാതെ ഡല്‍ഹിയിലേക്കുള്ള യോജിപ്പ് സെമിനാറാണ് വിഷയത്തില്‍ ആവശ്യമെന്നും ബില്ലിനെ പരാജയപ്പെടുത്തുകയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വിഷയത്തില്‍ ശക്തമായി പ്രതികരിക്കാന്‍ കഴിയുക കോണ്‍ഗ്രസിനാണെന്നും പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ മറ്റൊരു സെമിനാര്‍ കോഴിക്കോട് നടത്തുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.

Leave A Reply

Your email address will not be published.