Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഒടുവിൽ മനുഷ്യന്റെ തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ച് മസ്കിന്റെ ന്യൂറാലിങ്ക്

ഏറെ നാളത്തെ പരീക്ഷണങ്ങൾക്ക് ഒടുവിൽ ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് കമ്പനി

മനുഷ്യന്റെ തലച്ചോറിൽ വിജയകരമായി ചിപ്പ് ഘടിപ്പിച്ചു. ചിപ്പ് ഘടിപ്പിച്ച രോഗി

സുഖം പ്രാപിച്ചു വരികയാണെന്നത് ശുഭ സൂചനയാണെന്നും പ്രതീക്ഷകൾ

നൽകുന്നതാണെന്നും മസ്ക് അറിയിച്ചു. തലയോട്ടിയുടെ ചെറിയൊരു ഭാഗം നീക്കം ചെയ്ത്

അതിലൂടെ ചെറിയ കമ്പ്യൂട്ടർ ചിപ്പ് ഘടിപ്പിക്കും.തലച്ചോറും കമ്പ്യൂട്ടറുമായി ലിങ്ക്

ചെയ്യുന്നതാണിത്. നിരവധി കാര്യങ്ങളാണ് ഇതുവഴി സാധ്യമാകുക എന്നാണ്

പ്രതീക്ഷ.ശരീരം തളർന്നു പോയവർക്കും, കാഴ്ചയില്ലാത്തവർക്കുമൊക്കെ ഇത്

ഉപയോഗമാകുമോ എന്നറിയാനുള്ള ശ്രമമാണ് നടക്കുന്നത്.കഴിഞ്ഞവർഷം മേയിലാണ്

മനുഷ്യരിൽ ചിപ് പരീക്ഷിക്കാൻ ന്യൂറലിങ്കിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്

അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയത്.മൃഗങ്ങളിലെ പരീക്ഷണത്തിനു ശേഷമാണ്

ഈ അനുമതി. മനുഷ്യരുടെ തലച്ചോറിൽ സൃഷ്ടിക്കപ്പെടുന്ന സിഗ്നലുകൾ ന്യൂറാലിങ്ക്

വഴി വ്യാഖ്യാനിച്ച് ആ വിവരം തലച്ചോറിനു വെളിയിലുള്ള ഉപകരണങ്ങളിലേക്ക്

ബ്ലൂടൂത്ത് ഉപയോഗിച്ചു കണക്ട് ചെയ്യുകയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. അങ്ങനെ

സ്വന്തം ചിന്ത മാത്രം ഉപയോഗിച്ച് കംപ്യൂട്ടർ മൗസ് കഴ്‌സർ അല്ലെങ്കിൽ കീബോഡ്

നിയന്ത്രിക്കാനാകുമോ എന്നതും ഇതിലൂടെ നടക്കുന്നുണ്ട്.2016ൽ

കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്തതാണ്

മസ്‌കിന്റെ ഫണ്ടിങ്ങിലുള്ള ന്യൂറാലിങ്ക് കമ്പനി.

Leave A Reply

Your email address will not be published.