Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ബാഡ്മിന്റൺ താരമാകാൻ മാത്യു തോമസ്; സ്പോർട്സ് ഡ്രാമ ചിത്രം ‘കപ്പ്’ ഒരുങ്ങുന്നു

ബാഡ്മിന്റനിൽ ഇടുക്കി ഡിസ്ട്രിക്റ്റ് വിന്നിംഗ് കപ്പ് നേടാൻ അത്രമേൽ ശ്രമം നടത്തുന്ന വെള്ളത്തൂവൽ ഗ്രാമത്തിലെ പതിനാറുകാരൻ നിധിന്റെ കഥയാണ് ‘കപ്പ് ‘. ആ ശ്രമത്തിലേക്ക് ഓരോ പടി മുന്നോട്ട് വെക്കുമ്പോഴും വീട്ടുകാരുടെ പിന്തുണയ്ക്കൊപ്പം പ്രതിസന്ധികളും അവനൊപ്പം ഉണ്ടായിരുന്നു.
എങ്കിലും അവൻ ശ്രമം തുടർന്നു, പക്ഷേ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നും ഇത്തരത്തിൽ പറന്നുയരണം എന്ന് ആഗ്രഹിക്കുന്ന ഒരു സാധാരണ അച്ഛന്റെ മകന് ആ സ്വപ്നം കൂടുതൽ വിദൂരമാകുകയാണ്.അങ്ങനെയുള്ള ഈ പ്രതിസന്ധിയിൽ ചിലർ നിധിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. അവിടെ അവന്റെ സ്വപ്‌നങ്ങൾക്ക് വീണ്ടും ചിറകു മുളക്കുകയാണ്.ആ സമയം മുതൽ അവന്റെ എയിം ശക്തമാകുകയാണ്. ‘പക്ഷേ’…!!!

ഈ ‘പക്ഷേ’ യ്ക്കാണ് കപ്പ് എന്ന സിനിമയിലെ പ്രാധാന്യം.

നിധിൻ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോൾ, ബാബു എന്ന അച്ഛൻ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസ്സൻ ജോർജ്ജും എത്തുന്നു.

കഥയിൽ നിധിന് ഏറ്റവും വേണ്ടപ്പെട്ട ആൾ ആരാണെന്നു ചോദിച്ചാൽ, അത് ബേസിൽ അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്. മുഴുനീള കഥാപത്രമായി ബേസിൽ എത്തുമ്പോൾ, വളരെ പ്രധാനപ്പെട്ട വ്യത്യസ്തമായ റോളിൽ നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങൾ ആകുന്നു. ചിത്രത്തിൽ മാത്യുവിന് നായികമാർ രണ്ടാണ്, അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവും.

കാർത്തിക് വിഷ്ണു, ആനന്ദ് റോഷൻ, ജൂഡ് ആന്തണി ജോസഫ്, സന്തോഷ്‌ കീഴാറ്റൂർ, ഐ.വി. ജുനൈസ്, അൽത്താഫ് മനാഫ്, മൃദുൽ പാച്ചു, രഞ്ജിത്ത് രാജൻ, ചെമ്പിൽ അശോകൻ, ആൽവിൻ ജോൺ ആന്റണി, നന്ദു പൊതുവാൾ, നന്ദിനി ഗോപാലകൃഷ്ണൻ.

അനന്യ ഫിലിംസ് ബാനറിൽ ആൽവിൻ ആന്റണി & എയ്ഞ്ചലീന മേരി നിർമ്മിച്ച് അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രമായ ‘കപ്പ്’, സഞ്ജു വി. സാമുവൽ സംവിധാനത്തിലാണ് ഒരുങ്ങുന്നത്.

Leave A Reply

Your email address will not be published.