KERALA NEWS TODAY- തിരുവനന്തപുരം: കോൺഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് എ, ഐ ഗ്രൂപ്പ് നേതാക്കൾ.
നേതാക്കൾ തിരുവനന്തപുരത്ത് സംയുക്ത യോഗം ചേർന്നു.
വി.ഡി സതീശൻ്റെ ഏകപക്ഷീയ തീരുമാനങ്ങൾക്ക് എതിരെ യോജിച്ചു നീങ്ങാൻ ഗ്രൂപ്പുകൾ തീരുമാനിച്ചു.
രമേശ് ചെന്നിത്തല, എം കെ രാഘവൻ, എം എം ഹസൻ, കെ സി ജോസഫ്, ബെന്നി ബഹനാൻ, ജോസഫ് വാഴക്കൻ എന്നിവർ പങ്കെടുത്തു.
മുതിര്‍ന്ന നേതാക്കളെ വിശ്വസത്തിലെടുക്കാന്‍ സതീശന് തയ്യാറാവുന്നില്ലെന്നാണ് ആരോപണം.
തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ചായിരുന്നു യോഗം.
കാര്യങ്ങളെല്ലാം കെപിസിസി പ്രസിഡന്റ് കെ സുധാകരനും വി ഡി സതീശനുമാണ് തീരുമാനിക്കുന്നത് എന്നായിരുന്നു നേരത്തെ ഗ്രൂപ്പ് നേതാക്കളുടെ വിമര്‍ശനം.
എന്നാല്‍ സുധാകരന് സമവായനീക്കത്തിന് തയ്യാറാകുന്നുണ്ടെങ്കിലും സതീശന് കാര്യങ്ങളെല്ലാം ഏകപക്ഷീയമായി തീരുമാനിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.
110 ബ്ലോക്ക് പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഏകപക്ഷീയമായ തീരുമാനമാണ് വി ഡി സതീശന് കൈക്കൊണ്ടത്.
പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടിടത്ത് പലപ്പോഴും കെപിസിസി അധ്യക്ഷനെപ്പോലും സതീശന് മറികടക്കുന്നതായും ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചു.
നേതൃത്വത്തിൻ്റെ തെറ്റായ സമീപനത്തിനെതിരെ ഹൈക്കമാന്‍ഡിനെ സമീപിക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി.
ഒരു പൊതുമിനിമം പരിപാടി ഉണ്ടാക്കാനും അതിൻ്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും ഗ്രൂപ്പുകളില്‍ നിന്ന് അകന്നുനില്ക്കുന്നവരെ കൂടി സജീവമാക്കാനും യോഗത്തില്‍ തീരുമാനമായി.