Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

പനിയിൽ കുരുങ്ങി കേരളം; ഇന്ന് മരണം നാലായി

KERALA NEWS TODAY- കൊല്ലം: സംസ്ഥാനത്ത് ഇന്ന് നാലുപേര്‍ പനി ബാധിച്ച് മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് കൊല്ലത്ത് യുവാവും പത്തനംതിട്ടയില്‍ യുവതിയും മരിച്ചു.
ചവറ സ്വദേശി അരുണ്‍ കൃഷ്ണ(33), മുണ്ടുകോട്ടയ്ക്കൽ സ്വദേശിനി അഖില(32) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.
മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി സമദ്, ചാത്തന്നൂര്‍ സെന്റ് ജോര്‍ജ് യു.പി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി അഭിജിത്ത് എന്നിവരാണ് പനി ബാധിച്ച് മരിച്ചത്.
ഒഴുകുപാറ സ്വദേശി ബൈജു ഷൈമ ദമ്പതികളുടെ മകനാണ് അഭിജിത്ത്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 3 ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ഈമാസം ഇതുവരെ പനിബാധിച്ച് മരിച്ചവരുടെ എണ്ണം 36 ആയി. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ട ജില്ലയിൽ മൂന്ന് എലിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പനി കേസുകളിൽ വർധവ് ഉണ്ടാകുമെന്ന് മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കി പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. കോവിഡ് കേസുകളിൽ വർധനയുണ്ടായിട്ടില്ലെന്നും വീണ ജോർജ് പറഞ്ഞു.

Leave A Reply

Your email address will not be published.