സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6670 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 53,360 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5540 രൂപയാണ്.
ഈ ആഴ്ച മാത്രം സ്വർണവിലയിൽ ഗ്രാമിന് 60 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും, ചൊവ്വാഴ്ച 20 രൂപയും ബുധനാഴ്ച വീണ്ടുമൊരു 25 രൂപയും വർധിച്ചിരുന്നു.വെള്ളിയാഴ്ച സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയ ശേഷം മൂന്ന് ദിവസവും വിലയിൽ മാറ്റമുണ്ടായിരുന്നില്ല. അതിനുശേഷം തിങ്കളാഴ്യാണ് നേരിയ വർധന രേഖപ്പെടുത്തിയത്. തിങ്കളാഴ്ച പവന് 200 രൂപയുടെ വർധനവുണ്ടായി 53,320 രൂപയിലായിരുന്നു വ്യാപാരം നടന്നത്.