തിരുവനന്തപുരം : വൈദ്യുതി നിരക്ക് വർധനയ്‌ക്കൊപ്പം സര്‍ക്കാര്‍ സബ്സിഡിയും അവസാനിപ്പിച്ചു.
മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നവംബര്‍ ഒന്നുമുതല്‍ സബിസിഡി ഇല്ല.
ഫിക്സഡ് ചാര്‍ജിലും പ്രതിമാസം 20 രൂപ സബ്സിഡിയായി നല്‍കിയിരുന്നു. രണ്ടുമാസത്തിനുള്ളിൽ 240 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് സർക്കാർ സബ്‌സിഡി നൽകി വന്നിരുന്നത്.
ഇത് യൂണിറ്റിന് 85 പൈസ വരെയാണ് നൽകിയിരുന്നത്.
നവംബർ ഒന്നുമുതൽ പുതുക്കിയ താരിഫ് നിരക്ക് വന്നിരുന്നു. വൈദ്യുതി നിരക്കിൽ ശരാശരി 20 പൈസയാണ് യൂണിറ്റിന് വര്‍ധനയെങ്കിലും സബ്‌സിഡി കൂടി നിര്‍ത്തിയതോടെ വലിയ തുക വര്‍ധനവ് തന്നെ പലര്‍ക്കും ബില്ലില്‍ വരും.