KERALA NEWS TODAY – തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
ജൂലൈ 16 ന്ശേഷം എയിഡഡ് സ്കൂളുകളില്‍ അധിക സീറ്റ് അനുവദിക്കും. താലൂക്ക്, പഞ്ചായത്ത് അടിസ്ഥാനത്തിലെ കുറവ് കണക്കാക്കിയാകും സീറ്റ് അനുവദിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സീറ്റ് ദൗര്‍ലഭ്യത്തില്‍ ശാശ്വത പരിഹാരത്തിനായി 16 ന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
യോഗ്യതയുള്ള ഒരു കുട്ടിയ്ക്കും അവസരം നഷ്ടമാകില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. 16-ാം തിയതി സീറ്റ് അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കിയ ശേഷം താലൂക്ക് തലത്തില്‍ വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് നടത്തുമെന്ന് മന്ത്രി പറഞ്ഞു.
സീറ്റ് കുറവുണ്ടെങ്കില്‍ താലൂക്ക് തലത്തില്‍ കൂടുതല്‍ സീറ്റ് അനുവദിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി. മലബാര്‍ മേഖലയിലേത് ഉള്‍പ്പെടെ സീറ്റ് പ്രശ്‌നം കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച ചെയ്തതായും വി ശിവന്‍കുട്ടി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയ്ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഏകീകൃത സിവില്‍ കോഡ് വിഷയത്തിലെ സിപിഐഎം സെമിനാറില്‍ ലീഗ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പങ്കെടുക്കണമെന്ന് ലീഗിനോട് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.