തിരുവനന്തപുരം: ദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
കല്ലറ മുതുവിള മുളമുക്ക് കോടംബ്ലാച്ചി കുഴിയില്‍വീട്ടില്‍ കൃഷ്ണന്‍ ആചാരി(63) ഭാര്യ വസന്തകുമാരി(58) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.
കൃഷ്ണന്‍ ആചാരിയും ഭാര്യ വസന്തകുമാരിയും മുതുവിളയില്‍ മകനൊപ്പമാണ് താമസം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മകന്‍ കഴിഞ്ഞദിവസം ഭാര്യയുടെ വീട്ടില്‍പോയിരുന്നു. ഈ സമയത്താണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് നിഗമനം.
തിങ്കളാഴ്ച രാവിലെ മകന്‍ വിളിച്ചിട്ടും കൃഷ്ണന്‍ ആചാരി ഫോണെടുത്തില്ല. ഇതോടെ അയല്‍ക്കാരെ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രാവിലെ എട്ടരയോടെ നടത്തിയ പരിശോധനയിലാണ് കൃഷ്ണന്‍ ആചാരിയെ ശൗചാലയത്തിലും വസന്തകുമാരിയെ കുളിമുറിയിലും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഇരുവര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. മരിക്കുന്നു എങ്കില്‍ ഒരുമിച്ചേ മരിക്കൂവെന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നതായും പറയപ്പെടുന്നു. സംഭവത്തില്‍ പാങ്ങോട് പോലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു.