KERALA NEWS TODAY – കൊച്ചി: മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു.
ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിയിലെ നിലന്താനത്ത് അമ്മിണിയാണ് കൊല്ലപ്പെട്ടത്. 82 വയസായിരുന്നു.
മരുമകള്‍ പങ്കജത്തെ(55) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
കൊലപാതക വിവരം പങ്കജം തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. പങ്കജം മാനസികരോഗിയാണെന്നും വർഷങ്ങളായി മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നയാളാണെന്നും പോലീസ് പറഞ്ഞു. പ്രതിയുടെ മെഡിക്കൽ പരിശോധനകളെല്ലാം പൂർത്തിയായിട്ടുണ്ട്.
കൊലപ്പെടുത്തിയത് കഴുത്തിനും തലയിലും വെട്ടിയാണ്. അമ്മിണിയെ വെട്ടിക്കൊന്നതിന് ശേഷം പങ്കജം തൊട്ടടുത്തുള്ള സഹോദരൻ്റെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. തുടർന്ന് വീട്ടിലേക്ക് എല്ലാവരും ഓടിയെത്തി.
അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മിണിയെ മൂവാറ്റുപുഴ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
നിലവിൽ മൃതദേഹം മൂവാറ്റുപുഴ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.