KERALA NEWS TODAY – തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് വൈകില്ലെന്ന് സിപിഎം വിലയിരുത്തല്‍.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനൊപ്പം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും നല്‍കാന്‍ സാധ്യതയുണ്ട്.
ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ നീങ്ങാനാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ.
ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പുതുപ്പള്ളി ചര്‍ച്ചയായത്.
ഉപതെരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങള്‍ തുടങ്ങാനും സിപിഎം യോഗത്തില്‍ ധാരണയായി. അടുത്ത മാസം ആദ്യം പോളിറ്റ് ബ്യൂറോ, കേന്ദ്രക്കമ്മിറ്റി യോഗങ്ങള്‍ നടക്കുന്നുണ്ട്. അതിനുശേഷം സംസ്ഥാന നേതൃയോഗങ്ങളും ചേരും. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനാണ് ഏകദേശ ധാരണ.