KERALA NEWS TODAY- ഇടുക്കി: മൂന്നാറിലെ നിര്‍മാണ നിയന്ത്രണം സംബന്ധിച്ച് പഠിക്കാന്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ്ക്യുറിക്കെതിരെ സിപിഎം.
അഡ്വ. ഹരീഷ് വാസുദേവനെ വിശ്വാസത്തിലെടുക്കാനാവില്ലെന്നും കടുത്ത കപട പരിസ്ഥിതിവാദിയാണെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് ആരോപിച്ചു.
കസ്തൂരി രംഗൻ-ഗാഡ്കിൽ പ്രശ്നം ഉയർന്നു വന്നപ്പോൾ ഇടുക്കിയെ പൂർണമായും വനഭൂമിയാക്കി മാറ്റണമെന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണെന്നും വർഗീസ് പറഞ്ഞു.
വൺ എർത്ത് വൺ ലൈഫ് വ്യാജ സംഘടനയാണ്. ഹൈകോടതിയിലെ ഹർജിക്ക് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജില്ല സെക്രട്ടറി ആരോപിച്ചു.